Sorry, you need to enable JavaScript to visit this website.

കർഷക പ്രക്ഷോഭത്തിൽ ഒരാൾ മരിച്ചു, പോലീസ് വെടിവെപ്പിലെന്ന് കർഷകർ

ന്യൂദൽഹി- കർഷക മാർച്ചിനിടെയുണ്ടയ സംഘർഷത്തിൽ ഒരാൾ മരിച്ചു.  പോലീസ് നടത്തിയ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്ന് കർഷക സംഘടനകൾ ആരോപിച്ചു. എന്നാൽ വെടിവെച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി. ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചത് എന്നാണ് പോലീസ് വാദം. മൃതദേഹവുമായി കർഷകർ വൻ പ്രതിഷേധം തുടരുകയാണ്. പോലീസ് വെടിവെച്ചാണ് ട്രാക്ടര് മറിഞ്ഞതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. അതിനിടെ, ചെങ്കോട്ടയ്ക്ക് മുന്നിലും പ്രതിഷേധം തുടരുകയാണ്. ഇവിടേക്ക് കൂടുതൽ കർഷകർ എത്തിത്തുടങ്ങി. നേരത്തെ ചെങ്കോട്ടകക് മുകളിൽ കർഷകർ കൊടി ഉയർത്തിയിരുന്നു. പഞ്ചാബിൽനിന്നുള്ള കർഷക സംഘടനയുടെ കൊടിയാണ് ഉയർത്തിയത്.
 

Latest News