Sorry, you need to enable JavaScript to visit this website.

ചെങ്കോട്ടയ്ക്ക് മുകളിൽ കൊടി കെട്ടി കർഷകർ

ന്യൂദൽഹി- ദൽഹിയിൽ കർഷക മാർച്ചിൽ സംഘർഷം തുടരുന്നതിനിടെ, ചെങ്കോട്ടക്ക് മുകളിൽ കർഷക സംഘടനകൾ കൊടി ഉയർത്തി. പഞ്ചാബിൽനിന്നുള്ള കർഷക സംഘടനയുടെ കൊടിയാണ് ഉയർത്തിയത്. അതിനിടെ, പോലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതായി കർഷകർ പറഞ്ഞു. കൊല്ലപ്പെട്ടയാളെ പോലീസ് കൊണ്ടുപോയെന്നും കർഷക സംഘടന നേതാക്കൾ വ്യക്തമാക്കി. അതീവ സുരക്ഷാ പ്രധാന്യമുള്ള ചെങ്കോട്ടയിൽ നിരവധി കർഷകരാണ് കയറിയത്. പോലീസ് ആസ്ഥാനത്തിന് മുന്നിലാണ് വൻ സംഘർഷം അരങ്ങേറിയത്. പോലീസ് ആസ്ഥാനമായ ഐ.ടി.ഒക്ക് മുന്നിൽ കർഷകർക്ക് നേരെ ലാത്തി വീശിയ പോലീസിനെ അതേ രീതിയിൽ കർഷകരും തിരിച്ച് നേരിട്ടതോടെ വൻ സംഘർഷത്തിനാണ് ദൽഹി സാക്ഷ്യം വഹിക്കുന്നത്. കർഷകർ ട്രാക്ടറുമായി പോലീസിന് നേരെ ഓടിച്ചെത്തുന്ന കാഴ്ചയാണ് ദൽഹിയിൽ. കർഷകർ ട്രാക്ടറുമായി പോലീസിന് നേരെ ഓടിയെത്തി. നിരവധി കർഷകരാണ് പോലീസിന് നേരെ ഓടിച്ചെത്തുന്നത്.
 

Latest News