ശ്രീനഗര്‍- ജമ്മു കശ്മീരിലെ കഠുവ ജില്ലയില്‍ സൈനിക ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയുണ്ടായ അപകടത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്ന് വരികയായിരുന്ന ധ്രുവ് കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ സഹപൈലറ്റ് സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. കഠുവയിലെ ലഖന്‍പൂരിലാണ് കോപ്റ്റര്‍ ക്രാഷ് ലാന്‍ഡ് ചെയ്തത്.