ലണ്ടൻ- കൊറോണയുടെ ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. ഗ്രെയ്റ്റർ ലണ്ടനിലെ ഹെയ്‌സിൽ താമസിച്ചിരുന്ന തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സുജ പ്രേംജിത്ത് (46) ആണ് മരണത്തിന് കീഴടങ്ങിയത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സ തേടിയ സുജക്ക് പിന്നീട് കോവിഡ് പിടിപെടുകയായിരുന്നു. നാല് ദിവസം മുമ്പാണ് കോവിഡ് മൂലമുള്ള അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെട്ടെന്ന് ആരോഗ്യനില വഷളാവുകയും, ശ്വാസതടസത്തെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി, ഏറെ വൈകാതെ മരിച്ചു.
തിരുവനന്തപുരം വെങ്ങാനൂർ ദീപാഞ്ജലി ഹൗസിൽ പ്രേംജിത്ത് ആണ് ഭർത്താവ്. ഏകമകൾ സ്‌കൂൾ വിദ്യാർത്ഥിനിയായ അനന്യ നായർ ( 13). സുജ ചടയമംഗലം സ്വദേശിയാണ്. സുജയുടെ മരണത്തോടെ രണ്ടാം കോവിഡ് വ്യാപനത്തിൽ മരിക്കുന്ന ബ്രിട്ടനിലെ മലയാളികളുടെ എണ്ണം 14 ആയി. ഇതുവരെ ആകെ കോവിഡ് മരണങ്ങളിൽ 31 പോരാണ് മലയാളികൾ.