ചിറ്റൂർ- ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ രണ്ടു പെൺമക്കളെ അച്ഛനും അമ്മയും തലയ്ക്കടിച്ച് കൊന്നു. അധ്യാപക ദമ്പതികളായ പുരുഷോത്തം നായിഡു, പത്മജ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മക്കളായ അലേഹ്യ(27), സായ് ദിവ്യ(22) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മക്കൾ ഇന്ന് പുനർജനിക്കുമെന്ന് ഇവർ പോലീസിനോട് പറഞ്ഞു. പ്രദേശത്തെ മന്ത്രവാദിയെ പോലീസ് അന്വേഷിച്ചുവരികയാണ്.