മുംബൈ- ഓട്ടോറിക്ഷയില്‍ മറന്നുവെച്ച രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങളും വസ്ത്രങ്ങളും ഒരു മാസത്തിനുശേഷം ഉടമക്ക് തിരികെ ലഭിച്ചു.
മുംബൈയിലെ ഭയന്ദറിലാണ് സംഭവം. മകളടെ വിവാഹം നടന്ന ഡിസംബര്‍ 11ന് വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഭാര്യ ഓട്ടോയില്‍ മറന്നുവെച്ചെതായി തുകാറാം പരശുറാം എന്നയാളാണ് നവ്ഗര്‍ പോലീസിലാണ് പരാതി നല്‍കിയിരുന്നത്. വിവാഹ ഹാളിലേക്ക് പോകുകയായിരുന്നു അവര്‍. ഓട്ടോയുടെ നമ്പര്‍ നോക്കിയിട്ടില്ലായിരുന്നു.
പരാതി തള്ളിക്കളയാതെ പോലീസ് സി.സി.ടി.വി ഫൂട്ടേജുകള്‍ പരിശോധിച്ചാണ് ഓട്ടോ കണ്ടെത്തിയത്. എന്നാല്‍ ഓട്ടോ മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കി ഉടമ സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക് പോയിരുന്നു. ഈ മാസം പതിനൊന്നിനാണ് ഇയാള്‍ മടങ്ങി എത്തിയത്.
പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്ത ശേഷം നാട്ടിലേക്ക് കൊണ്ടുപോയി ആഭരണങ്ങളും മറ്റും കണ്ടെത്തി യഥാര്‍ഥ ഉടമക്ക് നല്‍കി. ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.