മുംബൈ- ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ നില മെച്ചപ്പെടുത്തി മുകേഷ് അംബാനി. ബ്ലൂംബെര്‍ഗ് ബില്യണേര്‍സ് പട്ടിക പ്രകാരം മുകേഷ് അംബാനി 11ാം സ്ഥാനത്തേക്ക് എത്തി. ഒറാക്കിള്‍ കോര്‍പറേഷന്റെ ലാറി എല്ലിസണ്‍, ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ ഫ്രാങ്കോയ്‌സ് ബെറ്റെന്‍കോര്‍ട് മെയെര്‍സ് എന്നിവരെയാണ് മറികടന്നത്.പട്ടിക പ്രകാരം മുകേഷ് അംബാനിയുടെ ഇന്നത്തെ ആസ്തി 79.2 ബില്യണ്‍ ഡോളറാണ്.ലാറി എല്ലിസണ് 78.4 ബില്യണ്‍ ഡോളറും ഫ്രാങ്കോയ്‌സ് ബെറ്റെന്‍കോര്‍ട് മെയെര്‍സിന് 72.2 ബില്യണ്‍ ഡോളറുമാണ് ആസ്തി. മൈക്രോസോഫ്റ്റ് മുന്‍ സിഇഒ സ്റ്റീവ് ബാല്‍മര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി. 81.6 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഇന്നലെയാണ് ഡിസംബറില്‍ അവസാനിച്ച പാദവാര്‍ഷികത്തിലെ റിലയന്‍സ് ഇന്റസ്ട്രീസിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവന്നത്.