കയ്‌റോ- ഈജിപ്ത് തലസ്ഥാനമായ കയ്‌റോയില്‍ മുസ്്‌ലിം ബ്രദര്‍ഹുഡ് സംഘത്തെ പിടികൂടിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബാബല്ലുഖ് പ്രദേശത്ത് തുര്‍ക്കി പൗരന്റെ നേതൃത്വത്തില്‍ ഈജിപ്തിനെതിരായ റിപ്പോര്‍ട്ടുകള്‍ തയാറാക്കി രാജ്യത്തിനകത്തും പുറത്തും പ്രചരിപ്പിക്കുന്ന സംഘത്തെയാണ് പിടികൂടിയത്.
ഈജിപ്തിലെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ, മനുഷ്യാവകാശ സ്ഥിതിഗതികളെ കുറിച്ചുള്ള തെറ്റായ റിപ്പോര്‍ട്ടുകളാണ് ഇവര്‍ തയാറാക്കിയിരുന്നത്. രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ തുര്‍ക്കിയില്‍ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നവര്‍ക്ക് അയച്ചു കൊടുക്കാറാണ് പതിവ്.
സിറ്റ സ്റ്റഡീസ് കമ്പനിയുടെ മറവില്‍ ഒരു വീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. നിരീക്ഷണത്തിലായിരുന്ന വീട് റെയ്്ഡ് ചെയ്ത് ഗ്രൂപ്പിന്റെ ഫിനാന്‍ഷ്യല്‍ ഡയരക്ടര്‍ തുര്‍ക്കി പൗരന്‍ ഹെല്‍മി മുഅ്മിന്‍ മുസ്തഫ ബില്‍ജിയേയും മറ്റു മൂന്നു പേരെയുമാണ് അറസ്റ്റ് ചെയ്തത്.