Sorry, you need to enable JavaScript to visit this website.

തുമ്പിക്കൈയില്‍ ചുംബിച്ച് വിട, വികാരനിര്‍ഭര യാത്രാമൊഴിയുമായി വനപാലകര്‍

ചെന്നൈ- മസിനഗുഡിയില്‍  കൊല്ലപ്പെട്ട ആനക്ക് വനപാലകരുടെ വികാരനിര്‍ഭരമായ യാത്രാമൊഴി. വനപാലകരുടെ ദിവസങ്ങള്‍ നീണ്ട ശ്രമങ്ങളാണ് വിഫലമായത്. മനുഷ്യനായി പിറന്നതില്‍ തലകുനിക്കുന്നുവെന്ന് പറഞ്ഞ് തുമ്പിക്കൈയില്‍ പിടിച്ച് തേങ്ങിക്കരഞ്ഞാണ് ബെല്ലന്‍ എന്ന വനപാലകന്‍ ആനയ്ക്ക് വിട നല്‍കിയത്. പൊളളലേറ്റ ആനയെ രക്ഷിക്കാന്‍ ഒരുപാട് ശ്രമിച്ച വനപാലകര്‍ മൂന്ന് ആന ക്യാമ്പുകളില്‍ കയറിയിറങ്ങി പരമാവധി ചികിത്സയാണ് ആനയ്ക്ക് നല്‍കിയത്. എന്നാല്‍ ചെവിയും കൊമ്പും വെന്തുപോയ കൊമ്പനെ തിരികെ കൊണ്ടുവരാന്‍ സാധിച്ചില്ല.

റിസോര്‍ട്ട് വളപ്പില്‍ കയറിയ ആനയ്ക്ക് നേരെ പെട്രോള്‍ നിറച്ച ടയറാണ് അധികൃതര്‍ വലിച്ചെറിഞ്ഞത്. ആനയുടെ ചെവിയില്‍ കുരുങ്ങികിടന്ന ടയര്‍ മണിക്കൂറുകളോളമാണ് കത്തിയത്. വനപ്രദേശത്ത് ഏറെ ദൂരം ഓടിയ ആനയെ പിന്നീട് ഒറ്റപ്പെട്ട് അവശനായ നിലയിലാണ് കണ്ടെത്തിയത്. എങ്കിലും ഏറെ പ്രതീക്ഷയോടെയാണ് വനപാലകര്‍ ലോറിയില്‍ ക്യാമ്പുകളിലേക്ക് ഓടിയത്. പൊളളലേറ്റതിന് ദിവസങ്ങള്‍ക്ക് മുമ്പ് കാലില്‍ പൊളളലേറ്റ നിലയില്‍ ഇതേ ആനയെ വനപാലകര്‍ കണ്ടെത്തിയിരുന്നു. അന്ന് ചികിത്സ നല്‍കി വനത്തിലേക്ക് തിരിച്ചയച്ച ആന വീണ്ടും വെളളവും ഭക്ഷണവും തേടിയാണ് വനത്തിന്റെ അതിര്‍ത്തിയിലേക്ക് ഇറങ്ങിയത്.

 

Latest News