'മോഡി തമിഴ് സംസ്‌കാരത്തെ മാനിക്കുന്നില്ല', തമിഴ്‌നാട്ടില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം 

കോയമ്പത്തൂര്‍- നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങി. മൂന്നു ദിവസം നീളുന്ന പര്യടനത്തിനായി രാഹുല്‍ കോയമ്പത്തൂരില്‍ എത്തി. തമിഴ് ജനതയുമായി വൈകാരിക ബന്ധം സ്ഥാപിക്കന്നതിനുള്ള തന്ത്രമാണ് രാഹുല്‍ ആദ്യം പയറ്റിയത്. തമിഴ് സംസ്‌കാരത്തേയും ഭാഷയേയും മുന്‍നിര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. 'വിവിധ ഭാഷകളും സംസ്‌ക്കാരങ്ങളും ഇവിടെ നിലനില്‍ക്കണം. തമിഴും ഹിന്ദിയും ബംഗാളിയും ഉള്‍പ്പെടെ എല്ലാ ഭാഷകള്‍ക്കും ഒരു ഇടമുണ്ട്,' രാഹുല്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ ജനങ്ങളേയും ഭാഷയേയുയം സംസ്‌ക്കാരത്തേയും നരേന്ദ്ര മോഡി മാനിക്കുന്നില്ല. തമിഴ് സംസ്‌ക്കാരവും ഭാഷയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും സംസ്‌ക്കാരത്തിനും താഴെയായിരിക്കണം എന്നാണ് അദ്ദേഹം കരുതുന്നത്- കോയമ്പത്തൂരില്‍ നടന്ന റോഡ് ഷോയില്‍ പ്രസംഗിക്കവെ രാഹുല്‍ പറഞ്ഞു.
 

Latest News