നഴ്‌സിംഗ് ഡിപ്ലോമ അംഗീകാരം പുനഃസ്ഥാപിക്കുന്നതിന് ശ്രമം- മന്ത്രി വി. മുരളീധരന്‍

ദുബായ്- യു.എ.ഇയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിനുള്ള അംഗീകാരം പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. യു.എ.ഇ അധികൃതരുമായി വിശദമായ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നു വൈകാതെ പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷ.
ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്  പരിഹാരം കാണാനാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരുടെ മിനിമം വിദ്യാഭ്യാസ യോഗ്യതയായി  നഴ്‌സിംഗ് ബിരുദം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നു പലര്‍ക്കും ജോലിയില്‍ തുടരാന്‍  ബുദ്ധിമുട്ട് നേരിട്ടിരുന്നു.
നഴ്‌സിംഗ് സംഘടനകളും മറ്റും നിവേദനം നല്‍കിയിട്ടും തീരുമാനം നീളുകയാണ്. യു.എ.ഇ  സഹിഷ്ണുതാ മന്ത്രി  ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, വിദേശകാര്യസഹമന്ത്രി അഹമ്മദ് അല്‍ അല്‍ സായെഗ് എന്നിവരുമായാണു കൂടിക്കാഴ്ച നടത്തിയത്.

 

Latest News