ന്യൂദല്‍ഹി- ഹാഥ്‌റസ് പീഡനക്കൊല കേസ് റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുപി പോലീസ് അറസ്റ്റ് ചെയത് തടവിലിട്ട മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് രോഗിയായ തന്റെ ഉമ്മയുമായി സംസാരിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി പരിഗണിക്കവെ യൂണിയനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് സിദ്ദീഖിന്റെ മാതാവ് രോഗിയായി കിടപ്പിലാണെന്നും അവര്‍ മകനോട് സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിട്ടുണ്ടെന്നും കോടതിയെ അറിയിച്ചത്. ഇത് കോടതി അനുവദിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ വ്യക്തമാക്കി. യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഈ ആവശ്യത്തെ എതിര്‍ത്തിരുന്നില്ല. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണനിക്കാനായി മാറ്റി.