Sorry, you need to enable JavaScript to visit this website.

കളമശ്ശേരിയില്‍ ലീഗിന്റെ സിറ്റിംഗ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു

കൊച്ചി- കളമശ്ശേരിയില്‍ മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ 37ാം വാര്‍ഡില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി ജയം. ഇടതു സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാറാണ് 64 വോട്ടുകള്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.
റഫീഖിന് 308 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി  സലീമിന് 244 വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 13 വോട്ട് മാത്രമാണ് ലഭിച്ചത്.
കളമശ്ശേരിയില്‍ നിലവില്‍ 20-20 എന്ന നിലയിലായിരുന്ന ഇരുപക്ഷവും. തുടര്‍ന്ന് നറുക്കെടുപ്പിലാണ് യു.ഡി.എഫ് ഭരണം നേടിയത്. റഫീഖിന്റെ വിജയത്തോടെ കക്ഷിനില 20-21 എന്നായി. ഇതോടെ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.  

25 വര്‍ഷമായി യു.ഡി.എഫ് വിജയിച്ചിരുന്ന വാര്‍ഡിലാണ് എല്‍.ഡി.എഫിന്റെ വിജയം. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി രംഗത്തുണ്ടായിരുന്നു.

തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് എല്‍.ഡി.എഫില്‍നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. രാമനാഥന്‍ വിജയിച്ചത്. കെ. രാമനാഥന്‍ 2052 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിലെ അഡ്വ. മഠത്തില്‍ രാമന്‍കുട്ടി 1049 വോട്ടും എന്‍ഡിഎയിലെ സന്തോഷ് പുല്ലഴി  539 വോട്ടുകളും നേടി.

 

Latest News