മംഗളുരു- കര്‍ണാടകയിലെ ശിവമോഗയില്‍ ക്രഷര്‍ യൂണിറ്റില്‍ വന്‍ സ്‌ഫോടനം. എട്ട് പേര്‍ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കിലെ ക്രഷര്‍ യൂണിറ്റില്‍ ഇന്നലെ രാത്രി 10.20 ഓടെയായിരുന്നു അപകടം. റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.കൊല്ലപ്പെട്ടവരില്‍ അധികവും ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം. ഭൂചലനമാണെന്ന ഭീതിയില്‍ ആളുകള്‍ വീടുകളില്‍ പുറത്തേക്കിറങ്ങി ഓടി. അപകടം നടന്ന് 15 കിലോ മീറ്റര്‍ ചുറ്റളിവില്‍ കെട്ടിടങ്ങള്‍ക്ക് നാശ നഷ്ടമുണ്ടായി.