ബെംഗളുരു- അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ജയില്‍ മോചിതയാകാനിരിക്കുന്ന അണ്ണാ ഡിഎംകെ മുന്‍ നേതാവ് വി.കെ ശശികലയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പനിയും ശ്വാസം തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച ഇവരെ ജയിലില്‍ നിന്നും ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ബൗറിങ് ആശുപത്രി അറിയിച്ചു. ബെംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവുപുള്ളിയാണ് ശശികല. 63കാരിയായ ഇവര്‍ അടുത്തയാഴ്ച ശിക്ഷ പൂര്‍ത്തിയാകും.