റിയാദ്- സൗദിയില്‍ പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാന്‍ ഇനി ഇഖാമ നമ്പര്‍ എന്റര്‍ ചെയ്യേണ്ടതില്ല. 2012 ജൂലൈ 31 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന നിബന്ധന ബുധനാഴ്ചയാണ് സൗദി കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ പിന്‍വലിച്ചത്.
എല്ലാ മൊബൈല്‍ നമ്പറുകളും ഫിംഗര്‍ പ്രിന്റ് ചേര്‍ത്ത് കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാത്ത കാര്‍ഡുകളുടെ വിതരണം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഐ.ഡി നമ്പര്‍ നിബന്ധന ഒഴിവാക്കിയിരിക്കുന്നത്. തിരിച്ചറിയല്‍ നമ്പറുകളടക്കം വിവിധ മൊബൈല്‍ കമ്പനികളുടെ സിം കാര്‍ഡുകള്‍ വിപണിയില്‍ ലഭ്യമായിരുന്നു. അധിക ചാര്‍ജ് ഈടാക്കിയാണ് ഇത്തരം സിമ്മുകള്‍ വില്‍പന നടത്തിയിരുന്നത്.