ദുബായ്- ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന പാണ്ടിക്കാട് സ്വദേശി ദുബായില്‍ കോവിഡ് ബാധിച്ച് മരിച്ചു.
തമ്പാനങ്ങാടി വല്യാത്രപ്പടിയിലെ അരിപ്രതൊടിക അസ്‌കര്‍ അലി(38) യാണ് ദുബായിലെ ആശുപത്രിയില്‍ മരിച്ചത്. ജിദ്ദയില്‍ ടാക്‌സി ഡ്രൈവറായിരുന്നു.
ഭാര്യ: അരിക്കുഴി ഉമ്മുസല്‍മ (ചെമ്പ്രശ്ശേരി). മക്കള്‍: മുഹമ്മദ് സിനാന്‍, ഫാത്തിമ സന, ഹാദി അസ്‌ക്കര്‍.