Sorry, you need to enable JavaScript to visit this website.

23 വര്‍ഷമായിട്ടും മകന്‍ ജനിച്ചില്ല; മുത്തലാഖ് ചൊല്ലിയെന്ന് കോടതിയില്‍ ഹരജി

ന്യൂദല്‍ഹി- ഇരുപത്തി മൂന്ന് വര്‍ഷമായിട്ടും മകനെ പ്രസവിച്ചില്ലെന്ന് ആരോപിച്ച് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ദല്‍ഹി സ്വദേശിനി ഹുമ ഹാഷിം കോടതിയില്‍ പരാതി നല്‍കി. വ്യവസായ സ്ഥാപനത്തിന്റെ ഡയരക്ടറായ  ഡാനിഷ് ഹാഷിമിനെതിരെ ദല്‍ഹി സാകേത് കോടതിയിലാണ് ഹരജി നല്‍കിയത്.
20,18 വയസ്സായ രണ്ട് പെണ്‍മക്കളുണ്ടെങ്കിലും മകന്‍ ജനിക്കാത്തതിനെ തുടര്‍ന്നാണ് തലാഖ് ചൊല്ലിയതെന്നും നിരവധി തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും  ഹരജിയില്‍ പറയുന്നു.
പോലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് ഹുമ പറഞ്ഞു.

 

Latest News