നാട്ടില്‍ പോകുന്നില്ലെങ്കില്‍ ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കണം; ആയിരം റിയാല്‍ പിഴ

റിയാദ് - ഗുണഭോക്താവ് രാജ്യം വിടാതെ ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി അവസാനിച്ചാല്‍ 1,000 റിയാല്‍ പിഴ നിര്‍ബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

ഇത്തരം സാഹചര്യങ്ങളില്‍ ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കുകയാണ് വേണ്ടത്. ഇതിന് 1,000 റിയാല്‍ ഫീസ് നല്‍കണം. ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കാന്‍ ഇഖാമയില്‍ കാലാവധി ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

 

Latest News