ന്യൂദല്‍ഹി- ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാന്‍ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ഇ.പി.എഫ് സംവിധാനത്തിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്ന ഉത്തരവ് സുപ്രിംകോടതി തിരുത്തണമെന്നാണ് ആവശ്യം. ഇതേ ആവശ്യത്തില്‍ ഇ.പി.എഫ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയുടെ ഭാഗമായി ഈ അപേക്ഷയും സുപ്രിംകോടതി ഇന്ന് പരിഗണിയ്ക്കും. ഇ.പി.എഫ് അംഗങ്ങള്‍ക്ക് മുഴുവന്‍ ശമ്പളത്തിനും ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ സാധ്യമാക്കണം എന്നാണ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി. ഇതിനെതിരെയാണ് ഇ.പി.എഫ് യുടെ പുനഃപരിശോധനാ ഹര്‍ജി. ഇന്ന് മുതല്‍ സുപ്രിംകോടതി പരിഗണിയ്ക്കുന്ന പുനപരിശോധന ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചത്. സുപ്രിംകോടതി വിധിയ്ക്ക് വഴിവച്ച കേരള ഹൈക്കോടതി വിധി മറ്റു കക്ഷികളെ കേള്‍ക്കാതെയായതിനാല്‍ സ്‌റ്റേ ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.