Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖ്യമന്ത്രിക്കുനേരെ വിരല്‍ ചൂണ്ടി സി.പി.ഐ മുഖപത്രം

തിരുവനന്തപുരം- തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നു വ്യക്തമാക്കിയ സി.പി.ഐ മുഖപത്രം രാജി ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്കു ബാധ്യതയും ഉത്തരവാദിത്തവുമുണ്ടെന്ന് ഓര്‍മിപ്പിച്ചു. നിരപരാധിയാണെന്നു തെളിയിക്കാന്‍ തോമസ് ചാണ്ടിക്ക് ആവശ്യത്തിലധികം സമയം ലഭിച്ചിരുന്നുവെന്നും പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെ 'തോമസ് ചാണ്ടി: എല്‍ഡിഎഫ് രാഷ്ട്രീയം നേരിടുന്നത് കനത്ത വെല്ലുവിളി' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം വ്യക്തമാക്കുന്നു.

കായല്‍ കയ്യേറ്റ ആരോപണവും അതു കേരള രാഷ്ട്രീയത്തില്‍ ഉയര്‍ത്തിയിരിക്കുന്ന വന്‍വിവാദങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അസ്തിത്വത്തിനുനേരെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇനിയും ഈ ആരോപണത്തെ കേവലം മാധ്യമ അജണ്ടയുടെ ഭാഗമായി അവഗണിക്കാന്‍ എല്‍.ഡി.എഫിനാകില്ല. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടടക്കം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിയുടെ കമ്പനി ഗുരുതരമായ നിയമലംഘനമാണു നടത്തിയിരിക്കുന്നത്.

നിയമവാഴ്ചയെയും ഒരു ജനാധിപത്യ സമൂഹത്തില്‍ കോടതിക്കുള്ള ചോദ്യം ചെയ്യപ്പെടാനാവാത്ത പങ്കിനെയും അംഗീകരിക്കുന്ന യാതൊരാള്‍ക്കും ഇനി അധികാരത്തില്‍ കടിച്ചുതൂങ്ങാനാകില്ല. ഒരു പൊതുപ്രവര്‍ത്തകനെന്ന പരിവേഷവും ഭരണഘടാനപരമായി അധികാരപദവി വഹിക്കുന്ന വ്യക്തിയെന്ന നിലയിലും അല്‍പ്പമെങ്കിലും രാഷ്ട്രീയവും സാമൂഹികവുമായ ഔചിത്യം തോമസ് ചാണ്ടിയില്‍ അവശേഷിക്കുന്നുവെങ്കില്‍ ഇനി ഒരു നിമിഷം പോലും അദ്ദേഹം മന്ത്രിപദവിയില്‍ തുടരാന്‍ അര്‍ഹനല്ല.

തുടര്‍ന്നും മന്ത്രിപദവി നിലനിര്‍ത്തിക്കൊണ്ടു സുപ്രീം കോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെങ്കില്‍ അതു കേരളത്തിലെ എല്‍.ഡി.എഫിനോടും സംസ്ഥാന സര്‍ക്കാരിനോടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായി മാത്രമേ വിലയിരുത്താനാകൂ. കേരളത്തിലെ ജനങ്ങളുടെ വിലുപമായ പിന്തുണയോടെ അധികാരത്തിലേറിയ എല്‍.ഡി.എഫ് ആ വെല്ലുവിളി തിരിച്ചറിയണമെന്നും സിപിഐ ആവശ്യപ്പെടുന്നു.  


 

Latest News