മുംബൈ- റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ്ങ് കമ്പനിയായ ബാര്‍കിന്റെ മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. 40 സിആര്‍പിഎഫ് ജീവനക്കാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റ് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചാറ്റുകള്‍ ഞെട്ടിക്കുന്നതാണെന്നാണ് പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ കുടുംബം പ്രതികരിച്ചത്.
പുറത്ത് വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാനാവുന്നില്ല. സത്യമാണെങ്കില്‍ അത് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വയനാട് ലക്കിടി സ്വദേശി വസന്തകുമാറിന്റെ സഹോദരന്‍ സജീവ് പറഞ്ഞു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തത് തങ്ങളുടെ വിജയമായാണ് അര്‍ണബ് വാട്‌സ്ആപ്പില്‍ പറയുന്നത്. 'നമ്മള്‍ ഇത്തവണ ജയിക്കും' എന്നായിരുന്നു പുല്‍വാമ ആക്രണമണം അറിഞ്ഞതിനു ശേഷം അര്‍ണബ് വാട്‌സാപ്പിലൂടെ പ്രതികരിച്ചത്