കൊല്‍ക്കത്ത- ആറു വര്‍ഷം മുമ്പത്തെ പോസ്റ്റ് വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ബംഗാളി നടി സായോനി ഘോഷിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശം.
ഒരു സ്ത്രീ ശിവലിംഗത്തില്‍ ഗര്‍ഭനിരോധന ഉറയിടുന്ന ചിത്രം ദൈവങ്ങള്‍ക്കാണ് കൂടുതല്‍ ഉപയോഗപ്രദമെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരുന്നത്. മുന്‍ മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി നടിക്കെതിരെ പരാതി നല്‍കി.
താന്‍ അറിയാതെയാണ് 2015 ല്‍ ഈ ചിത്രം ട്വിറ്ററില്‍ അപ് ലോഡ് ചെയ്തതെന്ന് നേരത്തെ തന്നെ വിശദീകരിച്ചതാണെന്നും സ്വന്തം മതത്തെ ഒരിക്കലും അപകീര്‍ത്തിപ്പെടുത്തില്ലെന്നും നടി പുതിയ ട്വീറ്റില്‍ പറഞ്ഞു.
അന്ന് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അതിന്റെ പേരില്‍ വീണ്ടും വിമര്‍ശനം തുടങ്ങിയത് വലിയ വേദനയാണ് നല്‍കുന്നത്. സര്‍വശക്തനായ ദൈവത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ബംഗാളിലേയും രാജ്യത്തെയും ജനങ്ങള്‍ തന്നെ മനസ്സിലാക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.