ഹൈദരാബാദ്- ആന്ധ്രപ്രദേശില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളായ ബി.ജെ.പിയുടേയും ടി.ഡി.പിയുടെയും പ്രവര്‍ത്തകരാണെന്ന് സംസ്ഥാന ഡി.ജി.പി വെളിപ്പെടുത്തി.
വിഗ്രഹങ്ങള്‍ തകര്‍ത്ത ഒമ്പത് കേസുകളില്‍ 15 തെലുഗുദേശം പാര്‍ട്ടി പ്രവര്‍ത്തകരും നാല് ബി.ജെ.പി പ്രവര്‍ത്തകരുമാണ് പ്രതികളെന്ന് ഡി.ജി.പി ഗൗതം സവാങ് പറഞ്ഞു.
13 ടി.ഡി.പിക്കാരേയും രണ്ട് ബി.ജെ.പിക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. തുടർന്ന് തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.