മുംബൈ- മഹാരാഷ്ട്രയിലെ പല്‍ഗഢില്‍ 30കാരനായ യുവാവ് കാമുകിയെ കൊലപ്പെടുത്തി മൃതദേഹം മൂന്നു മാസത്തോളം ഫ്‌ളാറ്റില്‍ ആരുമറിയാതെ ഒളിപ്പിച്ചുവച്ചു. 2020 ഒക്ടോബര്‍ 21 മുതല്‍ കാണാതായ 32കാരിയുടെ മൃതദേഹമാണ് കാമുകന്റെ താമസസ്ഥലത്തു നിന്ന് കണ്ടെടുത്തത്. വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് യുവതിയെ കാമുകന്‍ കൊന്നതെന്ന് പോലീസ് പറഞ്ഞു. അഞ്ചു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.
യുവതിയുടെ ബന്ധുക്കള്‍ അന്വേഷിക്കുമ്പോഴെല്ലാം യുവതി ഗുജറാത്തിലെ വാപിയില്‍ പോയതാണ് എന്നായിരുന്നു പ്രതി നല്‍കിയിരുന്ന മറുപടി. കണ്ടെത്താന്‍ കഴിയാതെ വന്നതോടെ കുടുംബ ഒടുവില്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പ്രതിയുടെ വാങ്കാവിലെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്തത്.