Sorry, you need to enable JavaScript to visit this website.

നടുറോഡില്‍ ആളുകളെ ആശ്ലേഷിച്ച് ഒരു പുള്ളിപ്പുലി; അവിശ്വസനീയമായ വീഡിയോ

നടുറോഡില്‍ ആളുകളെ കെട്ടിപ്പിടിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്ന പുള്ളിപ്പുലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഹിമാചല്‍ പ്രദേശിലെ ഒരു റോഡില്‍നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. അതുവഴി വന്ന വാഹനയാത്രക്കാരോടൊപ്പമുള്ള പുള്ളിപ്പുലിയുടെ കളി അവിശ്വസനീയമെന്നാണ് വനപാലകര്‍ അഭിപ്രായപ്പെടുന്നത്.
വീഡിയോയില്‍ കാണുന്ന പുള്ളിപ്പുലിയുടെ സ്വഭാവം മനസ്സിലാക്കാനാകുന്നില്ലെന്ന് വീഡിയോ പങ്കുവെച്ച് ഐ.എഫ്.എസ് ഓഫീസര്‍ പ്രവീണ്‍ കസ് വാന്‍ പറയുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും വീട്ടില്‍ വളര്‍ത്തയി പുള്ളിപ്പുലിയാണോയെന്ന് സംശയുമുണ്ട്. അല്ലെങ്കില്‍ മയുക്കുമരുന്ന് നല്‍കിയതാകണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 

Latest News