ലണ്ടന്‍- ബ്രട്ടനില്‍ കോവിഡ് ബാധിച്ച് 1248 പേര്‍ കൂടി മരിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന മരണ സംഖ്യ 1500 ആയി വര്‍ധിച്ചിരുന്നു.
രാജ്യത്ത് ഒന്നും രണ്ടും ഡോസ് കോവിഡ് വാക്‌സിനേഷനില്‍ പുരോഗതി രേഖപ്പെടുത്തി.
29,18,252 ആദ്യ ഡോസും 4,37,977 രണ്ടാം ഡോസുമാണ് നല്‍കിയത്.
അതിനിടെ കോവിഡ് വകഭേദം ബ്രസീലിലും സ്ഥിരീകരിച്ചതോടെ സൗത്ത് അമേരിക്കയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യു.കെ വിലക്കേര്‍പ്പെടുത്തി.
നേരത്തെ യു.കെയിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ കോവിഡ് വകഭേദത്തേക്കാള്‍ മാരകമാണ് ബ്രസീലില്‍ സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.