Sorry, you need to enable JavaScript to visit this website.

മസ്സാജ് ചെയ്യാന്‍ വനിതാ പോലീസ്; എ.എസ്.ഐ കുടുങ്ങി (വീഡിയോ)

ഗഡ്വാള്‍- വനിതാ പോലീസിനെക്കൊണ്ട്  മസ്സാജ് ചെയ്യിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്‍ കുടുങ്ങി. മസ്സാജ് ചെയ്യുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് തെലങ്കാന പോലീസ് ഐ.ജി ഇയാളെ സസ്‌പെന്റ് ചെയ്തു. ഗഡ്വാള്‍ ജില്ലയിലെ ജോഗുലമ്പയില്‍ ആംഡ് റിസര്‍വ് പോലീസ് സ്‌റ്റേഷനില്‍ എ.എസ്.ഐ ആയി ജോലി നോക്കുന്ന ഹസ്സനാണ് വീഡിയോയില്‍ കുടുങ്ങിയത്. 

ബനിയന്‍ ധരിച്ച് കമിഴ്ന്ന് കിടക്കുന്ന എ.എസ്.ഐയും മസ്സാജ് ചെയ്യുന്ന പോലീസുകാരിയുമാണ് ദൃശ്യങ്ങളില്‍. ഉന്നത ഉദ്യോഗസ്ഥര്‍ കീഴ് ജീവനക്കാരെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ക്ക് മികച്ച ഉദാഹരണമാണിത്. സറൂര്‍ നഗറിലെ ഒരു എസ്.ഐ തന്റെ കീഴിലുള്ള കോണ്‍സ്റ്റബിളിനെ കൊണ്ട് മസ്സാജ് ചെയ്യിച്ച സംഭവം അടുത്തിടെ വിവാദമായിരുന്നു.

ഇപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന വനിതാ കോണ്‍സ്റ്റബിളിനെ കൊണ്ടാണ് എ.എസ്.ഐ മസ്സാജ് ചെയ്യിച്ചത്. പോലീസ് സ്‌റ്റേഷനിലെ സിസിടിവിയിലെ ദൃശ്യമാണ് പുറത്തായത്. മറച്ചുവെക്കാനുള്ള ശ്രമം വിഫലമാവുകയും ദൃശ്യം ഐ.ജി. സ്റ്റീഫന്‍ രവീന്ദ്രയുടെ പക്കല്‍ എത്തുകയും ചെയ്തു. ഇരുവരേയും വെവ്വേറെ ചോദ്യം ചെയ്ത ശേഷം എ.എസ്.ഐ ഹസ്സനെ അന്വേഷണ വിധിയമായി സസ്‌പെന്റ് ചെയ്തിരിക്കയാണ്. സീനിയര്‍ ഉദ്യോഗസ്ഥരില്‍നിന്നുള്ള സമ്മര്‍ദങ്ങളെ കുറിച്ചാണ് പോലീസുകാരി ഐ.ജിയോട് വിവരിച്ചത്.
 

Latest News