Sorry, you need to enable JavaScript to visit this website.

അവധിദിനത്തിൽ ഓഫീസ് പരിസരത്തെ കാടുവെട്ടി തഹസിൽദാർ

മാനന്തവാടി താലൂക്ക് ഭൂരേഖാ വിഭാഗം തഹസിൽദാർ എ.എ.അഗസ്റ്റിൻ യന്ത്രം ഉപയോഗിച്ചു ഓഫീസ് പരിസരത്തെ കാടുവെട്ടുന്നു. 

മാനന്തവാടി- അവധിദിവസത്തിൽ ഓഫീസ് പരിസരത്തെ കാടുവെട്ടി തഹസിൽദാർ മാതൃകയായി. മാനന്തവാടി താലൂക്ക് ഭൂരേഖാ വിഭാഗം തഹസിൽദാർ എ.എ.അഗസ്റ്റിനാണ് മറ്റുദ്യോഗസ്ഥർക്കു മാതൃകയായത്. പൊങ്കൽ അവധി ഓഫീസ് പരിസരത്തെ വിഴുങ്ങിയ കാട് നീക്കാനാണ് അദ്ദേഹം വിനിയോഗിച്ചത്. രാവിലെ കാടുവെട്ടുയന്ത്രവുമായാണ് തഹസിൽദാർ ഓഫീസിൽ എത്തിയത്. യന്ത്രം പ്രവർത്തിപ്പിക്കുന്നതിനു പെട്രോൾ വാങ്ങുന്നതിനു സ്വന്തം കീശയിലെ പണമാണ് മുടക്കിയത്. ഓഫീസ് പരിസര ശുചീകരണത്തിൽ സഹപ്രവർത്തകരായ കൃഷ്ണദാസ്, അബ്ദുൽഗഫൂർ എന്നിവരുടെ സഹായവും അഗസ്റ്റിനു ലഭിച്ചു. നേരത്തേ ഡെപ്യൂട്ടി തഹസിൽദാരായി ജോലിചെയ്യുമ്പോഴും പ്രളയകാലത്തും  സേവനരംഗത്തു മുൻനിരയിലായിരുന്നു അഗസ്റ്റിൻ.

Latest News