ബണ്ട- പത്ത് വര്‍ഷം മുമ്പ് ബലാത്സംഗത്തിനിരയായ 17 കാരി തൂങ്ങിമരിച്ചു. യു.പിയിലെ ബണ്ട ഗ്രാമത്തിലെ വീട്ടിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.
പത്ത് വര്‍ഷം മുമ്പ് ബലാത്സംഗം ചെയ്തായാള്‍ ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് ഈയിടെ ഗ്രാമത്തിലെത്തിയിരുന്നു.
മകളുടെ വിവാഹാലോചനകള്‍ മുടക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നുവെന്ന് പിതാവ് ആരോപിക്കുന്നു. ഇതിലുള്ള നിരാശയാണ് ആത്മഹത്യക്ക് കാരണമെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറിയതായി ഖ്പതിഹ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ദിനേഷ് കുമാര്‍ പറഞ്ഞു.
ദരിദ്ര കുടുംബമാണ് ഇവരുടേത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.