ഗ്വാളിയര്‍- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തിയ ഹിന്ദുത്വ തീവ്രവാദി നാഥൂറാം ഗോഡ്‌സെയുടെ പേരില്‍ മധ്യപ്രദേശിലെ ഗ്വാളിയറില്‍ ഹിന്ദു മഹാസഭ തുറന്ന ലൈബ്രറി ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി അധികൃതര്‍ അടപ്പിച്ചു. ഇവിടെ സൂക്ഷിച്ച വസ്തുക്കളും ജില്ലാ അധികൃതര്‍ പിടിച്ചെടുത്തു. രണ്ടും ദിവസം മുമ്പാണ് ഗോഡ്‌സെ ജ്ഞാനശാല തുറുന്നത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുകയും നിരവധി പരാധികളും വന്നതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഹിന്ദു മഹാസഭ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ലൈബ്രറി പൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ പുസ്തകങ്ങളും പോസ്റ്ററുകളും ബാനറുകളും മറ്റു വസ്തുക്കളും പിടിച്ചെടുത്തതായും ഗ്വാളിയര്‍ പോലീസ് സുപ്രണ്ട് അമിത് സംഘി പറഞ്ഞു.