Sorry, you need to enable JavaScript to visit this website.

പൂച്ചകള്‍ക്കും കോവിഡ്, ആലപ്പുഴയില്‍ ആശങ്ക 

ആലപ്പുഴ-കേരളത്തിലെ കോവിഡ് ആശങ്കകള്‍ അവസാനിക്കുന്നില്ല. ആലപ്പുഴ ജില്ലയിലെ വീയപുരത്തും മുഹമ്മയിലും വളര്‍ത്തുപൂച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു. രണ്ടിടത്തുമായി 12 പൂച്ചകളാണ് കഴി!ഞ്ഞ ദിവസങ്ങളില്‍ ചത്തത്. വീയപുരം പാളയത്തില്‍ കോളനിയിലെ വിവിധ വീടുകളിലായി അഞ്ചിലേറെ പൂച്ചകള്‍, ദാറുസ്സലാമില്‍ എം.എം.നിസാറിന്റെ 2 പൂച്ചകള്‍, കറുകത്തകിടിയില്‍ ഷാനവാസിന്റെ ഒരു പൂച്ച, മുഹമ്മ ഒന്നാംവാര്‍ഡില്‍ ചാരമംഗലം മുല്ലശേരില്‍ സൗമ്യന്റെ വീട്ടിലെ 4 പൂച്ചകള്‍ എന്നിവയാണ് ചത്തത്. ചത്തു വീഴുന്നതിന് മുമ്പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും കണ്‍പോളകള്‍ വിണ്ടു കീറുകയും ചെയ്‌തെന്ന് ഉടമകള്‍ പറയുന്നു. പൂച്ചകളില്‍ ചില പ്രത്യേക സീസണുകളില്‍ കണ്ടുവരുന്ന ഒരു പ്രത്യേകതരം വൈറസ് രോഗമാണിതെന്ന് മുഹമ്മയിലെ വെറ്ററിനറി സര്‍ജന്‍ ഡോ.സുരേഷ് പി.പണിക്കര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ ഏപ്രിലില്‍ കോവിഡ് പടര്‍ന്നു പിടിച്ച സമയത്ത് കാസര്‍കോട്ടും പൂച്ചകള്‍ കൂട്ടത്തോടെ ചത്തിരുന്നു. 

Latest News