ചെന്നൈ-ഇത്തവണത്തെ ജല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് മുന്‍പ്രസിഡന്റും എംപിയുമായ രാഹുല്‍ ഗാന്ധി മധുരയില്‍ എത്തും. വ്യാഴാഴ്ചയാണ് ജല്ലിക്കെട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ തമിഴ്‌നാട് സന്ദര്‍ശനം കൂടിയാണ്
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി മധുരൈയില്‍ എത്തുന്നത്. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നാല് മണിക്കുറുകളുകള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുല്‍ ചെലവഴിക്കും. പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കുത്ത ശേഷം അദ്ദേഹം ആവണിയപ്പുരത്തെ ജല്ലിക്കെട്ട് കാണാനെത്തുമെന്ന് തമിഴനാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെഎസ് അളഗിരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയെ വിവിധ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് എത്തിക്കാനാണ് പാര്‍ട്ടി ഘടകം ആലോചിക്കുന്നത്. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആറ് തവണ സന്ദര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിവിധ ഘട്ടങ്ങളില്‍ രാഹുല്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.