അങ്കാറ-ലെംഗിക കുറ്റകൃത്യങ്ങള്‍ക്ക് തുര്‍ക്കിയിലെ പണ്ഡിതനും ടെലിവിഷന്‍ പ്രഭാഷകനുമായ അദ്‌നാന്‍ ഒക്തറിന് കോടതി 1075 വര്‍ഷം തടവു ശിക്ഷ വിധിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍്ട്ട് ചെയ്തു. ഹാറൂണ്‍ യഹ്യ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായിരുന്നു ഒക്തര്‍. പത്ത് കേസുകളിലായാണ് ഇയാള്‍ക്ക് ശിക്ഷ ലഭിച്ചത്. ലൈംഗികാതിക്രമം, പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, വഞ്ചന, രാഷ്ട്രീയ-സൈനിക ചാരവൃത്തിക്ക് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് 1075 വര്‍ഷം തടവുശിക്ഷ വിധിച്ചത്. സ്വന്തം ടെലിവിഷന്‍ ചാനലായ എ 9ല്‍ അദ്‌നാന്‍ ഒക്തര്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ക്കൊപ്പം, 'കിറ്റന്‍സ്' എന്ന് വിശേഷിപ്പിക്കുന്ന സ്ത്രീകളുടെ നൃത്ത പരിപാടികളും ഉള്‍പ്പെടുത്താറുണ്ടായിരുന്നു. ഇദ്ദേഹത്തിനൊപ്പം നര്‍ത്തകികള്‍ പോസ് ചെയ്ത ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ സുലഭമമാണ്. തുര്‍ക്കിയിലെ ഇസ്‌ലാമിക പണ്ഡിതര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഒക്തറിന്റെ മാനസിക നില തകരാറിലാണെന്നായിരുന്നു തുര്‍ക്കി ഇസ്‌ലാമിക കാര്യ വിഭാഗം മേധാവി അലി എര്‍ബാസ് അന്ന് വിശേഷിപ്പിച്ചത്. ലൈംഗിക ആരാധനാ രീതി പിന്തുടരുന്ന അനുയായികളെ വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു ഹാറൂണ്‍ യഹ്യ എന്നാണ് പ്രധാന ആരോപണം.അസാധാരണ ശക്തിയുള്ള തനിക്ക് ആയിരത്തോളം കാമുകിമാരുണ്ടെന്ന് ഒക്തര്‍ ജഡ്ജിയോട് പറഞ്ഞിരുന്നു.