ന്യൂദൽഹി- കാർഷിക നിയമ ഭേദഗതി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നിയമങ്ങൾ നടപ്പാക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കർഷകരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ നാലംഗ സമിതിയെ രൂപീകരിച്ചു. ഈ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും സുപ്രീം കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. ഇന്ന് സുപ്രീം കോടതിയിൽ കർഷകരുടെ അഭിഭാഷകർ എത്തിയിരുന്നില്ല. ഇത് ആരുടെയും വിജയമായി ആഘോഷിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമരം പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.