പാലക്കാട്- ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. മലമ്പുഴ തെക്കേമലമ്പുഴ ബാബുരാജാണ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ മലമ്പുഴ സ്റ്റേഷനിലെത്തി കീഴടങ്ങി. യുവതി പഠനം നടത്തുന്ന ബ്യുട്ടീഷൻ സ്ഥാപനത്തിലെത്തിയാണ് ബാബുരാജ് അക്രമം നടത്തിയത്. ഇവിടെ പഠനം നടത്തുകയായിരുന്ന ഭാര്യ സരിതക്ക് നേരെയാണ് അക്രമണം നടത്തിയത്. ഓടിമാറിയ സരിത ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.