ഭോപാല്‍- മധ്യപ്രദേശിലെ ഖണ്ഡ്‌വ ജില്ലയില്‍ 13കാരി ബാലികയെ 45കാരന്‍ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ബിസ്‌ക്കറ്റ് വാങ്ങാനായി കടയിലേക്കു പോയതായിരുന്നു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി. കടയുടമ കുട്ടിയെ തന്റെ വീട്ടിലേക്ക് വലിച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം മറച്ചുവയ്ക്കാനാണ് പ്രതി കുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നതെന്ന് പോലീസ് പറഞ്ഞു. ചേര്‍ന്ന് ടറസിനു മുകളില്‍ വച്ച് പെണ്‍കുട്ടിയുടെ മൃതദേഹം പ്രതിയും ഭാര്യയും ചേര്‍ന്ന് ഒരു ബാഗില്‍ കെട്ടിപ്പൊതിയുന്നത് കണ്ട അയല്‍ക്കാരാണ് വിവരം പുറത്തറിയിച്ചത്. സംഭവമറിഞ്ഞ് പെണ്‍കുട്ടിയുടെ മാതാപിതാക്കളും സ്ഥലത്തെത്തി. ഇതിനിടെ പ്രതിയും ഭാര്യം സ്ഥലത്തു നിന്നു മുങ്ങുകയും ചെയ്തു. ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.