Sorry, you need to enable JavaScript to visit this website.

ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു

വാഷിംഗ്ടണ്‍- പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ  ഇംപീച്ച് ചെയ്യുന്ന പ്രക്രിയ യു.എസ് ഡെമോക്രാറ്റുകള്‍ ആരംഭിച്ചു. യു.എസ് കാപ്പിറ്റോളില്‍ അക്രമാസക്തമായ സമരം നടത്തിയ  അനുയായികളെ “കലാപത്തിന് പ്രേരിപ്പിച്ചു എന്ന് ആരോപിച്ചാണ് നീക്കം. രണ്ടാം തവണയാണ് പ്രസിഡന്റ് ്ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം. 

ട്രംപിന്റെ ഭാവിയിലെ രാഷ്ട്രീയ അഭിലാഷങ്ങളെ തുരങ്കംവെക്കുന്ന ഈ നീക്കം  ജോ ബൈഡന്റെ ജനുവരി 20 ഉദ്ഘാടനത്തിന് മുന്നോടിയായി ചരിത്രപരമായ പര്യവസാനത്തിന് കാരണമാകും.

ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം ട്രംപ് അധികാരത്തിലിരിക്കാന്‍ യോഗ്യനല്ലെന്ന് പറയുന്ന പ്രമേയമാണ് ഡെമോക്രാറ്റുകള്‍ ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചത്. ഉപരാഷ്ട്രപതി മൈക്ക് പെന്‍സിനോടും  മന്ത്രിസഭയോടും ട്രംപിനെ നീക്കം ചെയ്യാന്‍ പ്രമേയം ആവശ്യപ്പെടുന്നു.

പ്രമേയം പെട്ടെന്ന് വോട്ടിനിടാന്‍ റിപ്പബ്ലിക്കന്‍മാര്‍ അനുവദിച്ചില്ല.
 

Latest News