Sorry, you need to enable JavaScript to visit this website.

വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനും അധികാരമുണ്ട്- പി.ജയരാജന്‍

കണ്ണൂര്‍- സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ശരിവെച്ചു. പാര്‍ട്ടിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുകയാണ് താനടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കുന്നുവെന്നായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനം. ജയരാജനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഡോക്യുമെന്ററിയും സംഗീത ആല്‍ബവും മറ്റും പരിഗണിച്ചാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
വിമര്‍ശനവും സ്വയം വിമര്‍ശനവുമില്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്ല. എന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് എന്നെ വിമര്‍ശിക്കാനും അധികാരമുണ്ട്. ആ വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ടുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. സിപിഎം സംസ്ഥാനസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയിട്ടില്ല. ആ വാര്‍ത്ത തെറ്റാണ്. ഏതു ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗത്തെയും പാര്‍ട്ടിക്കു വിമര്‍ശിക്കാം.
വിമര്‍ശന വിധേയമായ സംഗീത ആര്‍ബം തന്നോട് ആലോചിച്ചിട്ടല്ല തയാറാക്കിയത്. പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങളാണ് കണ്ണൂര്‍ ജില്ലാഘടകത്തില്‍ നടക്കുന്നത്. കണ്ണൂരിനു മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.
 

Latest News