ചെന്നൈ- പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ച് മലക്കംമറിഞ്ഞ നടന്‍ രജനികാന്തിനെ ആരാധകര്‍ വെറുതെ വിടുന്നില്ല. കഴിഞ്ഞ ദിവസം ചെന്നൈയിലെ വള്ളുവര്‍ കൂട്ടത്ത് രണ്ടായിരത്തിലേറെ അരാധാകരാണ് രജനി രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയത്. എന്നാല്‍ തീരുമാനം മാറ്റാനില്ലെന്ന് തിങ്കളാഴ്ച രജനി ആവര്‍ത്തിച്ചു. ഞാന്‍ രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന തീരുമാനമെടുത്തു കഴിഞ്ഞു. ഇനി ആരും പ്രതിഷേധിക്കരുത്, അതെന്നെ വേദനിപ്പിക്കും- രജനി വ്യക്തമാക്കി. ചില ആരാധകരും പുറത്താക്കപ്പെട്ട രജനി മക്കള്‍ മന്‍ട്രം പ്രവര്‍ത്തകരും എന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇനി ഇതുണ്ടാകരുത്- രജനി ആരാധകരോട് ആഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10 മുതല്‍ 12.30 വരെയാണ് ആരാധകര്‍ പ്രതിഷേധവുമായി സംഗമിച്ചത്. സമാധാന പ്രതിഷേധം എന്ന പേരിലുള്ള പരിപാടിയില്‍ നിന്ന് പിന്മാറണമെന്ന് രജനി ഫാന്‍സ് സംഘടനയായ രജനി മക്കള്‍ മന്‍ട്രം ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത്തരം പരിപാടികളില്‍ പങ്കെടുത്താന്‍ കടുത്ത നടപടി ഉണ്ടാകുമെന്നും മന്‍ട്രം ഹൈക്കമാന്‍ഡ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.