അങ്കാറ- ഇറാഖ്-ഇറാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 135 ആയി. ഇറാഖിലുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തി. ഇറാന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടുതല്‍ മരണം. നൂറിലേറെ പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇറാഖിലും നൂറോളം പേര്‍ മരിച്ചു. ഇറാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ 300 പേര്‍ക്ക് പരിക്കേറ്റതായും ഇറാനിയന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയിലും കുവൈത്തിലും യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും ഒമാനിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടിരുന്നു.
അതിര്‍ത്തിയില്‍നിന്ന് 15 കി.മീ അകലെ സര്‍പോളെ സഹാബ് പട്ടണത്തിലാണ് കൂടുതല്‍ മരണമെന്ന് രാജ്യത്തെ എമര്‍ജന്‍സി സര്‍വീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖിനോട് ചേര്‍ന്നുള്ള നിരവധി ഇറാന്‍ പ്രവിശ്യകളില്‍ ഭൂചലനം അനുഭവപ്പെട്ടു. എട്ട് ഗ്രാമങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ട്. ഏതാനും ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിക്കപ്പെട്ടു.
മരണ സംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ മാധ്യമങ്ങളും ഇറാന്‍ അധികൃതരും വിരുദ്ധ കണക്കുകളാണ് നല്‍കുന്നത്. വിദൂര ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൂടുതല്‍ ആളപായം ഭയപ്പെടുന്നതായി അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ കെര്‍മന്‍ഷാ പ്രവിശ്യയില്‍ ജനങ്ങള്‍ രാത്രി മുഴുവന്‍ തെരുവിലാണ് കഴിഞ്ഞത്. തുടര്‍ ചലനങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ഭീതിയിലാണെന്ന് റെഡ് ക്രസന്റ് വൃത്തങ്ങള്‍ പറഞ്ഞു. ഗ്രാമങ്ങളില്‍ ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ച വീടുകള്‍ ഭൂചലനത്തില്‍ എളുപ്പം തകരുന്നതാണ്. ഏഴിനും 7.9 നും ഇടയില്‍ തീവ്രവത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അതുകൊണ്ടുതന്നെ നാശനഷ്ടങ്ങള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. നിരവധി തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ മാധ്യമങ്ങളോടും ട്വിറ്ററിലും പറഞ്ഞു. കെര്‍മന്‍ഷാ, ഇലാം പ്രവിശ്യകളില്‍ ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കയാണ്.

ഭൂചലനത്തില്‍ പരിക്കേറ്റവരെ ഉത്തര ഇറാഖിലെ സുലൈമാനിയ ആശുപത്രിയില്‍ എത്തിക്കുന്നു.