ന്യൂദൽഹി- കാർഷിക നിയമം തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. കാർഷിക നിയമത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. വിദഗ്ധ സമിതിയിലെ അംഗങ്ങളെ തീരുമാനിക്കാൻ ഒരു ദിവസത്തെ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. നിലവിൽ കർഷകർ സമരം നടത്തുന്ന വേദി മാറ്റണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. മുതിർന്നവരും സ്ത്രീകളും കുട്ടികളും സമരത്തിൽനിന്ന് പിൻമാറണമെന്നും കോടതി നിർദ്ദേശിച്ചു.
കർഷകരുടെ രക്തം കയ്യിൽ പുരളാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കേന്ദ്രസർക്കാരിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. രക്തച്ചൊരിച്ചൽ ഒഴിവാക്കാൻ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. സുപ്രീംകോടതിക്ക് വിഷയത്തിൽ തീരുമാനമെടുക്കാൻ അറിയാമെന്നും കോടതി പറഞ്ഞു.