ന്യൂദല്‍ഹി- കര്‍ഷക സമരത്തിന് കാരണമായ വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ മാറ്റിവച്ചില്ലെങ്കില്‍ കോടതി അതു ചെയ്യുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ്. സാഹചര്യങ്ങള്‍ വഷളായിരിക്കുകയാണെന്നും മൂന്നു നിയമങ്ങളും മാറ്റിവെക്കുമോ അതോ തങ്ങളത് ചെയ്യണോ എന്നും സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ ചോദിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണിത്. എന്തെങ്കിലും പിഴച്ചാല്‍ നാം ഓരോരുത്തരും ഉത്തരവാദികളായിരിക്കും. സ്വന്തം കയ്യില്‍ മുറിവേല്‍ക്കാനോ രക്തം പുരളാനോ നാം ആഗ്രഹിക്കുന്നില്ല- ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ പറഞ്ഞു.