അബുദാബി- യു.എ.ഇയില്‍ തുടര്‍ച്ചയായ നാലാം ദിവസവും 2,500ലേറെ പുതിയ കോവിഡ്19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,876 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 230,578 ആയതായി ആരോഗ്യ–മന്ത്രാലയം വ്യക്തമാക്കി. ആറ് കോവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണവും ഉയരുന്നുണ്ട്. 2,454 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗംഭേദമായവര്‍. രോഗമുക്തി നേടിയവര്‍ ആകെ 206,114.
171,951 പേര്‍ക്ക് കൂടി പുതുതായി രോഗപരിശോധധന നടത്തിയതോടെ ആകെ കോവിഡ് പരിശോധന 22.4 ദശലക്ഷമായി.