Sorry, you need to enable JavaScript to visit this website.

കര്‍ഷക പ്രക്ഷോഭകര്‍ക്ക് തിക്രി അതിര്‍ത്തിയില്‍ 800 കിടക്കകളുള്ള ഷെല്‍ട്ടര്‍

ന്യൂദല്‍ഹി- കേന്ദ്രത്തിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പൊരുതുന്ന കര്‍ഷകര്‍ക്കായി ദല്‍ഹി അതിര്‍ത്തിയായ തിക്രിയില്‍ 800 കിടക്കകളും വാഷ് റൂമുകളുമുള്ള താല്‍ക്കാലിക ഷെല്‍ട്ടര്‍ ഒരുക്കി സന്നദ്ധ സംഘടന.

തണുപ്പും ഉറങ്ങാനുള്ള സൗകര്യത്തിന് വര്‍ധിച്ചുവരുന്ന ആവശ്യങ്ങളും കണക്കിലെടുത്താണ് പുതിയ ഷെല്‍ട്ടര്‍ സ്ഥാപിച്ചതെന്ന് യു.കെ ആസ്ഥാനമായ സന്നദ്ധസംഘടന ഖല്‍സ എയിഡ് അറിയിച്ചു.

60 ശതമാനം കിടക്കകള്‍ പുരുഷന്മാര്‍ക്കും 40 ശതമാനം സ്ത്രീകള്‍ക്കുമാണ് നല്‍കുന്നത്.

ടാര്‍പോളിനും മറ്റ് വാട്ടര്‍ പ്രൂഫ് സാമഗ്രികളും ഉപയോഗിച്ച് നേരത്തെ 600 കിടക്കകളുള്ള ഷെല്‍ട്ടര്‍ സിംഘു അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്നുവെന്ന് ഖല്‍സ എയിഡ് ഇന്ത്യ ഡയരക്ടര്‍ അമര്‍പ്രീത് സിംഗ് പറഞ്ഞു.

 

Latest News