Sorry, you need to enable JavaScript to visit this website.

രണ്ട് ലക്ഷത്തിന് മുകളില്‍ സ്വര്‍ണം  വാങ്ങുമ്പോള്‍ വിവരം നല്‍കിയാല്‍ മതി 

മുംബൈ- രണ്ടുലക്ഷം രൂപയ്ക്കുമുകളില്‍ സ്വര്‍ണമോ മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളോ വാങ്ങിയാല്‍ മാത്രം കെവൈസി വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യുവാണ് ഇക്കാര്യമറിയിച്ചത്. ണ്ടു ലക്ഷം രൂപയില്‍ താഴെ സ്വര്‍ണം വാങ്ങിയാലും കെവൈസി വിവരങ്ങള്‍ നല്‍കണമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.സ്വര്‍ണം, സില്‍വര്‍ ആഭരണങ്ങള്‍, രത്‌നങ്ങള്‍ തുടങ്ങിയ വാങ്ങുമ്പോള്‍ രണ്ട് ലക്ഷത്തില്‍ താഴെയാണ് വില വരുന്നതെങ്കില്‍ പാന്‍ കാര്‍ഡ് നമ്പരോ ആധാര്‍ വിവരങ്ങളോ നല്‍കേണ്ടതില്ല.

Latest News