ചണ്ഡിഗഢ്- കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പൊരുതുന്ന കര്‍ഷകരില്‍ ഒരാള്‍ കൂടി വിഷം കഴിച്ച് മരിച്ചു.
സിങ്കു അതിര്‍ത്തിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത 40 കാരനായ പഞ്ചാബ് സ്വദേശിയാണ് ശനിയാഴ്ച വൈകുന്നേരം വിഷം കഴിച്ച് മരിച്ചതെന്ന് ഹരിയാന പോലീസ് പറഞ്ഞു.
പഞ്ചാബിലെ ഫത്തേഹ്ഗഢ് സാഹിബ് ജില്ലയിലെ അമരീന്ദര്‍ സിംഗ് എന്ന കര്‍ഷകനാണ് മരിച്ചത്. സോണിപത്തിലെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സോണിപത്ത് കുണ്ട്‌ലി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രവി കുമാര്‍ പറഞ്ഞു.