ന്യൂദല്‍ഹി- കോവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്ത മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശി മരിച്ചത് വാക്‌സിന്‍ മൂലമല്ലെന്നും വിഷബാധയാണ് സംശയിക്കുന്നതെന്നും വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്.
മൂന്നാംഘട്ട ട്രയല്‍ വാക്‌സിന്‍ സ്വീകരിച്ച് ഒമ്പത് ദിവസത്തിനുശേഷമാണ് പരീക്ഷണത്തില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകന്‍ മരിച്ചത്.
കഴിഞ്ഞ മാസമായിരുന്നു ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്റെ മൂന്നാംഘട്ട ട്രയല്‍.
വിഷബാധയെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി ഭാരത് ബയോടെക് പ്രസ്താവനയില്‍ പറഞ്ഞു.