ഇസ്ലാമാബാദ്- യു.എന്‍ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജയ്‌ശെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ഈ മാസം 18-നകം അറസ്റ്റ് ചെയ്യണമെന്ന് പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി പഞ്ചാബ് പോലീസിനോട് ആവശ്യപ്പെട്ടു.
തീവ്രവാദ ധനസഹായക്കേസുമായി ബന്ധപ്പെട്ടാണ് ഗുജറാന്‍വാലയിലെ ഭീകര വിരുദ്ധ കോടതി (എ.ടി.സി) കഴിഞ്ഞ വ്യാഴാഴ്ച നടന്ന വാദം കേള്‍ക്കലില്‍ മസൂദ് അസ്ഹറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടവിച്ചിരുന്നു.
18 നകം ഇയാളെ അറസ്റ്റ് തനിക്ക് മുമ്പാകെ ഹാജരാക്കണമെന്നാണ് ഗുജ്‌റന്‍വാല എ.ടി.സി ജഡ്ജി നാടാഷ നസീം സുപ്ര ആവശ്യപ്പെട്ടിരിക്കുന്നത്.
പോലീസ് പരജായപ്പെട്ടാല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് നടപടികള്‍ തുടരുമെന്നാണ് കോടതി വൃത്തങ്ങളില്‍നിന്നുള്ള സൂചന.