വി.എസ് ഔദ്യോഗിക വസതി ഒഴിഞ്ഞു; താമസം മകന്റ വീട്ടില്‍

തിരുവനന്തപുരം-  ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി. എസ് അച്യുതാനന്ദന്‍ കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു.

ബാര്‍ട്ടണ്‍ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറ്റിയ അദ്ദേഹം ഉടന്‍ തന്നെ പദവി ഒഴിയുമെന്നാണ് സൂചന.

താല്‍ക്കാലികമായാണ് താമസം മാറ്റുന്നതെന്നും അറിയിപ്പുണ്ടാകുന്നതുവരെ പോസ്റ്റല്‍ അഡ്രസ്സ് ബാര്‍ട്ടണ്‍ ഹില്ലലെ വിലാസമായിരിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


കോവിഡ് വ്യാപിക്കുന്നതിനു മുമ്പ് തന്നെ പൊതുരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് പദവി ഒഴിയുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News